എയര്‍ബസ് എ 350-1000 ദോഹയില്‍ അവതരിപ്പിച്ചു

0
66

ദോഹ: ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ എയര്‍ക്രാഫ്റ്റ് എ 350-1000 ഖത്തറില്‍ അവതരിപ്പിച്ചു. ഇന്നലെ രാവിലെ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെസ്റ്റ് എയര്‍ക്രാഫ്റ്റിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്.

എയര്‍ബസ് അവതരണ ടൂറിന്റെ ആദ്യ സ്‌റ്റോപ്പായിരുന്നു ദോഹ. മിഡില്‍ഈസ്റ്റ്, ഏഷ്യ പസഫിക്കിലെ പന്ത്രണ്ട് സ്ഥലങ്ങളില്‍ എയര്‍ബസ് എയര്‍ക്രാഫ്റ്റ് സന്ദര്‍ശനം നടത്തും. ദോഹയില്‍ നിന്നും ഒമാനിലേക്കു പോകുന്ന എയര്‍ക്രാഫ്റ്റ് സിംഗപ്പൂര്‍ എയര്‍ഷോയിലും പങ്കെടുക്കും. ആഗോള ടൂറിന്റെ ആദ്യ സ്‌റ്റോപ്പായി ദോഹയിലെത്താനായതില്‍ സന്തോഷമുണ്ടെന്ന് എയര്‍ബസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് പ്രസിഡന്റുമായ ഫാബ്രിസ് ബ്രഗീര്‍ പറഞ്ഞു. അതേസമയം ഖത്തര്‍ എയര്‍വേയ്‌സിന് ആദ്യ എയര്‍ബസ് എ350 1000 ജെറ്റ് വിമാനം അടുത്ത മാസം ലഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.