ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം റോജര്‍ ഫെഡറർക്ക്

0
39

മെല്‍ബണ്‍: പോരാട്ടവീര്യത്തിന് മുന്നില്‍ പ്രായം ഒരിക്കലും തടസ്സമാകില്ലെന്ന് റോജര്‍ ഫെഡറര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. 36-ാം വയസ്സില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചുയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച്‌ ഫെഡറര്‍ മെല്‍ബണിലെ രാജകുമാരനായി.ആ​റാം ത​വ​ണ​യും ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം നേടി ഫെ​ഡ​റ​ർ ഗ്രാ​ൻ​ഡ്സ്ലാം റി​ക്കാ​ർ​ഡി​ട്ട​ത്.

അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ വിജയം. സ്വിസ് താരത്തിന്റെ കരിയറിലെ 20-ാം ഗ്രാന്‍സ്ലാം കിരീടവും ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമാണിത്. സ്കോര്‍: 6-2.6-7, 6-3,3-6,6-1.