കശ്മീരിലെ വിനോദസഞ്ചാരമേഖല കടുത്ത പ്രതിസന്ധിയില്‍

0
61

ശ്രീനഗര്‍: ഇന്ത്യന്‍ വിനോദസഞ്ചാരമേഖലയിലെ പറുദീസയാണ് കാശ്മീര്‍. 2017ല്‍ കാശ്മീര്‍ സന്ദര്‍ശിച്ച സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ ഇടിവാണുണ്ടായിരിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയതും നോട്ട് നിരോധനവുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

മുന്‍ വര്‍ഷങ്ങളില്‍ ഒരു കോടിക്കടുത്ത് സഞ്ചാരികള്‍ എത്തിയിരുന്ന കാശ്മീരില്‍ പോയവര്‍ഷം 79 ലക്ഷത്തോളം സഞ്ചാരികള്‍ മാത്രമാണ് എത്തിയത്. സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞുനിന്നപ്പോള്‍ നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതുമാണ് സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ ആവശ്യം. സഞ്ചാരികളെ ആകര്‍ഷിക്കാനായി സര്‍ക്കാര്‍ എക്സ്പോകളും മറ്റും സംഘടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംഘര്‍ഷം രൂക്ഷമായ 2016 ല്‍ പോലും ഇതിനേക്കാളേറെ സഞ്ചാരികള്‍ കാശ്മീരിലെത്തിയതായി സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.