ക്രിസ് ഗെയിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്

0
63

ബംഗളൂരു: ഐപിഎൽ താരലേലത്തിൽ ഒടുവിൽ വിൻഡീസ് താരം ക്രിസ് ഗെയിലിന് ആശ്വാസം. കിംഗ്സ് ഇലവൻ പഞ്ചാബാണ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപമുടക്കി സ്വന്തമാക്കിയത്.മുന്‍പ് രണ്ടു തവണയും, ഗെയിലിന്റെ പേര് ഉയര്‍ന്നു വന്നപ്പോള്‍ ഒരു ടീമും ലേലം ഉള്‍ക്കൊള്ളാന്‍ തയാറായിരുന്നില്ല.

തുടര്‍ച്ചയായ സീസണുകളില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഓപ്പണറായിരുന്ന ഗെയ്ലിന് കഴിഞ്ഞ സീസണില്‍ ഫോം പുറത്തെടുക്കാനാകാതെ പോയതാണ് ലേലത്തിന്റെ ആദ്യ റൗണ്ടുകളില്‍ തിരിച്ചടിയായത്. ലേലത്തിന്റെ രണ്ടു ദിവസമായ ഇന്ന് മൂന്നാം റൗണ്ടിലാണ് നാടകീയമായി പഞ്ചാബ് ഗെയ്ലിനെ ഏറ്റെടുത്തത്.