ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0
53

മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 18 മുതല്‍ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്നു ടിട്വന്റി മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നീണ്ട ഇടവേളക്ക് ശേഷം ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലൂടെ സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമിലെത്തുന്ന റെയ്‌ന കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്കായി അവസാനമായി കളിച്ചത്.  ശ്രീലങ്കക്കെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസ് ആയ ജയദേവ് ഉനദ്ഘട്ട് ടീമില്‍ ഇടംപിടിച്ചു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 11.5 കോടി രൂപയ്ക്കാണ് ഉനദ്ഘട്ടിനെ വാങ്ങിയത്.

അതേസമയം കഴിഞ്ഞ ടിട്വന്റി പരമ്പരയില്‍ ടീമിലുണ്ടായിരുന്ന അജിങ്ക്യ രഹാനെ, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ബേസില്‍ തമ്പി എന്നിവരും ടീമിന് പുറത്തായി.