തകർപ്പൻ ജയവുമായി മുംബൈ

0
47

ഫ​ത്തോ​ർ​ഡ: മുന്‍ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസിന്റെ അരങ്ങേറ്റം കണ്ട മത്സരത്തില്‍ ഗോവയെ 4-3ന് തോല്‍പ്പിച്ച്‌ മുംബൈക്ക് ഉജ്വല ജയം. ഇരു ടീമുകളും പരസ്പരം ഗോളടിച്ച്‌ കൂട്ടിയ മത്സരത്തില്‍ ബല്‍വന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. 10 പേരായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബല്‍വന്ത് സിംഗിന്റെ ഗോളില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. 2 -1 ന് മത്സരത്തില്‍ പിന്നിട്ടു നിന്നതിനു ശേഷമാണു 3 ഗോള്‍ അടിച്ച്‌ മുംബൈ മത്സരത്തില്‍ ജയിച്ചത്.
ജ​യ​ത്തോ​ടെ 17 പോ​യി​ന്‍റു​മാ​യി മും​ബൈ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ബ്ലാ​സ്റ്റേ​ഴ്സി​നെ​യാ​ണ് മും​ബൈ പി​ന്ത​ള്ളി​യ​ത്. തു​ല്യ​പോ​യ​ന്‍റാ​ണെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ലാ​ണ് മും​ബൈ​യു​ടെ മു​ന്നേ​റ്റം. നാ​ലാം സ്ഥാ​ന​ത്തു​ള്ള ഗോ​വ​യെ മും​ബൈ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.ബ്ലാ​സ്റ്റേ​ഴ്സി​ൽ​നി​ന്നും പി​ണ​ങ്ങി​പ്പി​രി​ഞ്ഞ സി​ഫ്നി​യോ​സി​ന്‍റെ ഗോ​വ​ൻ കു​പ്പാ​യ​ത്തി​ലെ അ​ര​ങ്ങേ​റ്റ​വും ഫ​ത്തോ​ർ​ഡ​യി​ൽ സം​ഭ​വി​ച്ചു. കൂടുവിട്ടുകൂടുമാറിയ സിഫ്നിക്ക് പക്ഷെ തിളങ്ങാനായില്ല.