പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറം സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റി ഓഫീസിന് തുടക്കമായി; അഡ്വ. വി.രാംകുമാർ നമ്പ്യാർ ഉദ്ഘാടനം ചെയ്തു

0
87

കൊച്ചി: പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറം സെൻട്രൽ എക്സിക്യൂട്ടീവ് കമ്മറ്റി ഓഫീസ് ഹൈക്കോടതി ജംഗ്ഷനിൽ ഇടശ്ശേരി ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.രാംകുമാർ നമ്പ്യാർ ഭദ്രദീപം കൊളുത്തിഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സുരക്ഷാ നിയമങ്ങളുടെ പ്രസക്തി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പി.എൽ.ഡബ്ല്യു.എഫ് പോലെയുള്ള സംഘടനകൾ ഏറ്റെടുക്കണമെന്ന് വി.രാംകുമാർ നമ്പ്യാർ ആവശ്യപ്പെട്ടു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും, കേന്ദ്ര സര്‍ക്കാരിന്റെ സീനിയർ സ്റ്റാന്റിംഗ് കൗൺസിലറുമായ അഡ്വ.ഗോവിന്ദ് കെ. ഭരതൻ ചടങ്ങില്‍ വിഷ്ടാതിഥിയായി. സത്യസന്ധത പുലർത്തുന്ന പി.എൽ.ഡബ്ല്യുഎഫ് പോലുള്ള നിയമ സംഘടനകൾ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു ഗോവിന്ദ് കെ ഭരതന്‍ പറഞ്ഞു. ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. എം.എസ്. ബ്രീസ്സ് ആശംസകൾ നേര്‍ന്നു.

കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അഡ്വ. ഒ.വി.ബിന്ദു, ഹൈക്കോടതി അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ‘ലീഫിന്റെ’ വൈസ് പ്രസിഡന്റ് അഡ്വ.പീറ്റർ ടി. തോമസ്, അഡ്വ. ഭഗവത് സിംഗ്, കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൌണ്‍സിലര്‍ അഡ്വ. പി.എൽ.വേണുകുമാർ, ഹൈക്കോടതിയിലെ വേൾഡ് ലോയേഴ്സ് മിഷൺ സെക്രട്ടറി അഡ്വ. എസ്. ജസ്റ്റസ്, പി.എൽ.ഡബ്ല്യു.എഫ് വൈസ് ചെയർമാൻ അഡ്വ. പി.എൻ.ഉണ്ണി നമ്പൂതിരി, പി.എൽ.ഡബ്ല്യു.എഫ് പ്രസിഡൻറ് അഡ്വ.വി.ടി.രഘുനാഥ് , പി.എൽ.ഡബ്ല്യു.എഫ് വർക്കിംഗ് പ്രസിഡന്റ് സി.എസ്.സുമേഷ് കൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.