പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

0
49

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. പ്രധാനമന്ത്രിയുടെ ഓഫീസിനോടാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന്‍ തലവന്‍ ആര്‍.കെ. മാഥൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എത്ര പേരാണ് പ്രധാനമന്ത്രിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്നത്. അവരുടെ പേരും വിവരങ്ങളും അറിയിക്കാനാണ് മാഥൂര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം യാത്രകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുരക്ഷ ജീവനക്കാരുമാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. ഇവരുടെ വിവരങ്ങളാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരെത്ത ഈ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയതാണ്. ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ വാദം കമ്മീഷന്‍ തള്ളി കളഞ്ഞു.