പ്രസവമുറിയില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയും ഡോക്ടറും ; വീഡിയോ വൈറല്‍

0
64

പ്രസവമുറിയില്‍ നൃത്തം ചെയ്യുന്ന പൂര്‍ണ്ണ ഗര്‍ഭിണിയും ഡോക്ടറും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രസീലിയന്‍ ഡോക്ടറായ ഫെര്‍നാഡോ ഗ്യൂഡസ് ആണ് പൂര്‍ണ്ണ ഗര്‍ഭിണിയ്‌ക്കൊപ്പം നൃത്തം ചെയ്തത്.

പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് അകറ്റാനും കുഞ്ഞിന്റെ അനക്കത്തിനുമാണ് ഇങ്ങനെ ന്യത്തം ചെയ്യുന്നതെന്ന് ഡോക്ടര്‍
പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ ഗര്‍ഭിണികള്‍ പ്രസവമുറിയില്‍ മാനസികോല്ലാസത്തില്‍ ഏര്‍പ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍, വേദനകൊണ്ട് പുളയുന്ന ഗര്‍ഭിണികള്‍ക്ക് നേരിടേണ്ടിവരുന്നത് കടുത്ത മാനസിക പീഡനമാണ്. കേട്ടാലറയ്ക്കുന്ന വാക്കുകള്‍ കൊണ്ട് ഗര്‍ഭിണികളെ ചീത്ത പറയുന്ന കേരളത്തിലെ നഴ്‌സുമാര്‍ കണ്ടു പഠിക്കണം ഈ വിദേശ ഡോക്ടറിനേയും നഴ്‌സുമാരേയും.