മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി ഇ-സര്‍വൈവര്‍ ഇന്ത്യയില്‍

0
63

തൊണ്ണൂറുകളില്‍ നിരത്തുകള്‍ കീഴടക്കിയ മാരുതിയുടെ X90,ജിംനി, വിറ്റാര എന്നീ മോഡലുകളുടെ രൂപ സാദൃശ്യവുമായി ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറായി മാരുതി ഇലക്ട്രിക് എസ്.യു.വി ഇ-സര്‍വൈവര്‍. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മസ്‌കുലര്‍ രൂപവും അതോടൊപ്പം വലിയ ടയറുകളും എസ്.യു.വി ഇ-സര്‍വൈവറിന്റെ പ്രത്യേകതകളാണ്.

നിരത്തിലെ ദൃശ്യങ്ങള്‍ റിയര്‍വ്യൂമിററിന് പകരം ഡ്രൈവറിലേക്ക് എത്തിക്കുന്ന ക്യാമറകളാണ് കാറിന്റെ മറ്റൊരു ആകര്‍ഷണം. രണ്ട് സീറ്റുകള്‍ മാത്രമുള്ള ഈ കാറിന്റെ മുകള്‍ഭാഗം തുറന്നിരിക്കുന്ന വിധത്തിലാണുള്ളത്.

ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലെ താരമാകും ഈ കുഞ്ഞന്‍ കാര്‍.