മിഠായിത്തെരുവില്‍ മധുരസവാരിയൊരുക്കി പെണ്‍കൂട്ടായ്മ

0
81

കോഴിക്കോട്:മധുരമൂറുന്ന മിഠായിത്തെരുവ് ചുറ്റിക്കാണാന്‍ ‘മധുരസവാരി’ഫ്‌ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ കൂട്ടായ്മ ഒരുക്കുന്ന ബഗ്ഗി സര്‍വീസാണ് മധുരസവാരി. കുടുംബശ്രീ സംരംഭകരായ ജാന്‍സി ജോസ്, ഷിത രമേശന്‍, ഷീന, കെ.രജിത എന്നീ പെണ്‍സാരഥികളാണ് ബഗ്ഗി വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഗതാഗതം നിരോധിച്ച മിഠായിത്തെരുവില്‍ പ്രായം ചെന്നവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായാണ് രണ്ട് വഴികള്‍ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. 10 രൂപയാണ് ടിക്കറ്റ്. കുടുംബങ്ങള്‍ക്കും ബഗ്ഗിയില്‍ യാത്ര ചെയ്യാം.

കളക്ടര്‍ യു.വി ജോസാണ് ബഗ്ഗി സര്‍വീസ് എന്ന ആശയം കൊണ്ടുവന്നത്. പാരമ്പര്യ സംരക്ഷണ വീഥിയായി മിഠായിത്തെരുവ് പ്രഖ്യാപിച്ചതിന് ശേഷം നൂറ് കണക്കിനാളുകളാണ് മിഠായിത്തെരുവില്‍ എത്തുന്നത്.