മൂടല്‍മഞ്ഞ്: കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുപി യില്‍ ഏഴ് മരണം

0
48

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഏഴ് മരണം. കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു പൊലീസുകാരുള്‍പ്പെടെ ഏഴുപേരാണ് മരിച്ചത്. കനത്ത മൂടല്‍മഞ്ഞില്‍ ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടകാരണം. അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്.

ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. പല ട്രെയിന്‍ സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 43 ട്രെയിനുകള്‍ വൈകിയോടുന്നു. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.