മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിനായുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി

0
49

മസ്‌കത്ത്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിനായുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി. അടുത്ത മാസം 11,12 തീയതികളിലാണ് മോദി ഒമാന്‍ സന്ദര്‍ശിക്കുക. ഭരണാധികാരിയുമായി ചര്‍ച്ച നടത്തും. 11ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.

ഫെബ്രുവരി 10ന് അബുദാബിയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംബന്ധിച്ച ശേഷമാണ് ഒമാനില്‍ എത്തുക. 12നാകും ഒമാന്‍ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ച. നേരന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഒമാനില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സന്ദര്‍ശനം നടന്നിരുന്നില്ല. 2008ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒമാനില്‍ എത്തിയിരുന്നു.