യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ മാതാവ് അന്തരിച്ചു

0
65

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ മാതാവ് ശൈഖ ഹെസ്സ ബിന്‍ത് മുഹമ്മദ് അല്‍ നഹ് യാന്‍ അന്തരിച്ചു.യു എ ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പുറത്തുവിട്ടതാണു വിവരം.
ശൈഖ ഹെസ്സ ബിന്‍ത് മുഹമ്മദ് അല്‍ നഹ് യാന്റെ വിയോഗത്തില്‍ രാജ്യംമൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ ഹെസ്സ ബിന്‍ത് മുഹമ്മദ് അല്‍ നഹ് യാന്റെ വിയോഗത്തില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി.