രചന, ആലാപനം-പ്രണവ് മോഹന്‍ലാല്‍; ആദിയിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

0
68

പ്രണവ് മോഹന്‍ലാല്‍ രചന നിര്‍വ്വഹിച്ച് ആലപിച്ച ആദിയിലെ ജിപ്സി വുമണ്‍ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. അനില്‍ ജോണ്‍സണാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന ആദിയ്‌ക്കൊപ്പം മേക്കിങ് വീഡിയോയും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. മോഹന്‍ വര്‍മയുടെയും റോസക്കുട്ടിയുടെയും ഏക മകനാണ് ആദി എന്ന ആദിത്യ വര്‍മ. സംഗീത സംവിധായകനാകണമെന്നതാണ് ആദിയുടെ സ്വപ്നം. തന്റെ ലക്ഷ്യം പിന്തുടര്‍ന്നെത്തുന്ന ആദി ബെംഗളൂരുവില്‍ എത്തുകയും വലിയൊരു ആപത്തില്‍ ചെന്നു ചാടുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ആദിയുടെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.