സമ്പന്ന എംപിമാര്‍ ശമ്പളം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന് വരുണ്‍ ഗാന്ധി

0
49

ന്യൂഡൽഹി : ലോക്‌സഭയിലെ അംഗങ്ങളായ സമ്പന്നരായ എംപിമാര്‍ ശമ്പളം ഉപേക്ഷിക്കുന്നത് പ്രോത്സഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.പി വരുണ്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്തയച്ചു. അടുത്ത ലോക്‌സഭാ തെരെഞ്ഞടുപ്പ് വരെ സമ്പന്ന എംപിമാര്‍ ശമ്പളം വേണ്ടെന്ന് വയ്ക്കുന്നതിനെക്കുറിച്ച് പരിഗണിക്കാനുള്ള നടപടി സ്വീകരിക്കാനാണ് വരുണ്‍ ഗാന്ധി കത്തില്‍ നിര്‍ദേശിക്കുന്നത്.

രാജ്യത്ത് സാമ്പത്തിക അസമത്വം ദിനംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തം സമ്പത്തിന്റെ 60 ശതമാനവും ഒരുശതമാനംമാത്രം വരുന്ന സമ്പന്നരുടെ കൈയിലാണെന്നും വരുണ്‍ഗാന്ധി പറയുന്നു. ആ അസമത്വം രാജ്യത്തിന്റെ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ എന്ന നിലയില്‍ രാജ്യത്തെ സാമ്പത്തിക സാമൂഹ്യ യാഥാര്‍ഥ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് വരുണ്‍ഗാന്ധി പറയുന്നു.