ഹാദിയയുടെ അച്ഛന്‍ അശോകനെതിരെ സൈനബയുടെ സത്യവാങ്മൂലം

0
60

കോഴിക്കോട്: ഹാദിയയുടെ അച്ഛന്‍ അശോകനെതിരെ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അശോകന്‍ പ്രചരിപ്പിക്കുന്നത് അസത്യവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ്. അശോകന് പിന്നില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നും സൈനബ ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാം മതത്തെയും വിശ്വാസത്തെയും അടച്ചാക്ഷേപിക്കുന്ന കാര്യങ്ങളാണ് അശോകന്‍ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. ഹാദിയാ കേസ് സുപ്രീംകോടതി അടുത്ത മാസം 22ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം.