അണ്ടര്‍ 19 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍

0
41

ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലില്‍ കടന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ 75 പന്ത് ബാക്കിനില്‍ക്കെ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു.

ഓപ്പണര്‍ ബ്രയാന്തിനെ 26 റണ്‍സെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ എഡ്വാര്‍ഡ്സും സാംഗയും ചേര്‍ന്ന് ഓസീസിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. എഡ്വാര്‍ഡ്സ് 65 പന്തില്‍ 72 റണ്‍സ് നേടിയപ്പോള്‍ സാംഗ 26 റണ്‍സെടുത്ത് പുറത്തായി. മെര്‍ലോ 17 റണ്‍സുമായും ഉപ്പല്‍ 32 റണ്‍സുമായും സ്വീനി 22 റണ്‍സുമായും പുറത്താകാതെ നിന്നു.

24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മെര്‍ലോയുടെ ബൗളിങ് മികവാണ് അഫ്ഗാനിസ്ഥാനെ ചെറിയ സ്‌കോറിനൊതുക്കിയത്. 80 റണ്‍സെടുത്ത ഇക്രം അലി ഖില്ലിനല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഏഴു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

നാളെ നടക്കാനിരിക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഈ സെമിയില്‍ വിജയിക്കുന്നവരാകും ഓസ്ട്രേലിയയുടെ ഫൈനലിലെ എതിരാളികള്‍.