ആം ആദ്മി എംഎൽഎമാർക്ക് അയോഗ്യത: ഹ​ർ​ജി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന് കൈമാറും

0
58

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി (എ​എ​പി) എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന് കൈ​മാ​റി. ജ​സ്റ്റീ​സ് വി​ഭു ബ​ക്രു​വി​ന്‍റെ സിം​ഗി​ൾ ബെ​ഞ്ചാ​ണ് ഹ​ർ​ജി ഡി​വി​ഷ​ൻ ബെഞ്ചി​ന് കൈ​മാ​റി​യ​ത്.

ഡൽഹിയിലെ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കരുതെന്നു തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ നിർദേശത്തിന്റെ കാലാവധി ഹൈക്കോടതി നീട്ടി. 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കാനിടയായ സാഹചര്യത്തെക്കുറിച്ചു ഫെബ്രുവരി ആറിനു മുൻപു വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാ​ഷ്ട്ര​പ​തി ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ച​ത് ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണെ​ന്നാ​ണ് എ​എ​പി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്ന് അ​നു​കൂ​ല വി​ധി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നും ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് നീ​ക്ക​മു​ണ്ട്. എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി സു​പ്രീം​കോ​ട​തി​യും അം​ഗീ​ക​രി​ച്ചാ​ല്‍ വ​രു​ന്ന ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​രു​പ​ത് സീ​റ്റു​ക​ളി​ല്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി വ​രും.