ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴില്‍ ഓപണ്‍ ഹൗസ് ഫെബ്രുവരിയിൽ

0
112

ദുബൈ: അടുത്ത മാസം 23ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴില്‍ വിസ, പാസ്‌പോര്‍ട്, മറ്റ് തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവക്കായി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍.

കഴിഞ്ഞ പത്തിന് പ്രവാസി ഭാരതിയ ദിവസ് ആഘോഷ ചടങ്ങില്‍ പ്രഖ്യാപിച്ചതാണ് ഓപണ്‍ ഹൗസ്. ഓപണ്‍ ഹൗസിന്റെ ആദ്യ ഘട്ടം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളോടനുബന്ധിച്ചു നടന്നിരുന്നു.നിരവധി തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍സുലേറ്റില്‍ എത്തിയത്.ഓപണ്‍ ഹൗസിന്റെ ആദ്യ ദിനം ഒട്ടനവധി ജനങ്ങളാണ് എത്തിയത്. കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണ്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ജനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ശ്രമിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ ശര്‍മ പറഞ്ഞു.