‘ഏതുണ്ടെടാ കാല്‍പ്പന്തല്ലാതെ ഊറ്റം കൊള്ളാന്‍…..’;സുഡാനി ഫ്രം നൈജീരിയയിലെ ആദ്യ ഗാനമെത്തി

0
109

സൗബിന്‍ ഷാഹിറും ആഫ്രിക്കന്‍ വംശജനായ സാമുവല്‍ റോബിന്‍സണും കേന്ദ്രകഥാപാത്രങ്ങളാകുന്ന സുഡാനി ഫ്രം നൈജീരിയയിലെ ആദ്യ ഗാനമെത്തി. ഏതുണ്ടെടാ കാല്‍പ്പന്തല്ലാതെ ഊറ്റം കൊള്ളാന്‍…..എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. സംഗീതം- റെക്‌സ് വിജയന്‍.

നവാഗതനായ സക്കരിയയാണ് സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്യുന്നത്. സക്കരിയയും മുഹ്‌സിന്‍ പരാരിയുമാണ് തിരക്കഥ. സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.