കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും; സെക്രട്ടറിയായി പി.ജയരാജന്‍ തുടര്‍ന്നേക്കും

0
41

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ പുതിയ ജില്ലാ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിയെയും തീരുമാനിക്കും. സെക്രട്ടറിയായി നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമ്മേളനത്തിനിടെ പി.ജയരാജനും പി.കെ.ശ്രീമതിക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് ജയരാജനെ തന്നെ തെരഞ്ഞെടുക്കണമെന്നാണ് സമ്മേളന പ്രതിനിധികളുടെ നിര്‍ദേശം.

ജില്ലാ കമ്മിറ്റിയിലേക്ക് 47 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.