കാബൂളിലെ സൈനിക അക്കാദമിയില്‍ സ്ഫോടനം

0
53

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സൈനിക അക്കാദമിയില്‍ സ്ഫോടനം. മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്ക് സമീപം പ്രാദേശിക സമയം ഇന്ന് പുലര്‍ച്ച 5 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഒരു മണിക്കൂറോളം പലതവണയായി ഇവിടെ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

മിലിട്ടറി ക്യാംപിനുള്ളിലാണ് സ്ഫോടനമുണ്ടായതെന്ന് കാബൂള്‍ പൊലീസ് അറിയിച്ചു. എന്നാല്‍ ഭീകരാക്രമണമാണോ അതോ സൈനിക ക്യാംപിലെ എന്തെങ്കിലും പ്രശ്നങ്ങളോയെന്നു അറിവായിട്ടില്ല. സ്ഫോടക വസ്തുക്കളുമായെത്തിയ ആംബുലന്‍സ് പൊട്ടിത്തെറിച്ച് നൂറിലധികം പേര്‍ കൊല്ലപ്പെട്ടതിനുശേഷം നടക്കുന്ന ആക്രമണമാണിത്. കൂടാതെ ആഢംബര ഹോട്ടലിലുണ്ടായ മറ്റൊരാക്രമണത്തില്‍ ഇരുപതിലധികം പേരും കൊല്ലപ്പെട്ടിരുന്നു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരാവാദിത്തം താലിബാന്‍ ഏറ്റെടുത്തു.