കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാക്കള്‍ മരിച്ച സംഭവം; ആര്‍മി മേജര്‍ക്കും യൂണിറ്റിനുമെതിരെ കൊലക്കേസ്

0
48

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ആര്‍മി മേജര്‍ക്കും അദ്ദേഹത്തിന്റെ യൂണിറ്റിനുമെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു. അസംബ്ലിയില്‍ പ്രതിഷേധം ഉയര്‍ന്നതിനുപിന്നാലെയാണ് സര്‍ക്കാര്‍ സൈന്യത്തിനെതിരെ കേസെടുത്തത്. എന്നാല്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി സംസാരിച്ചതിനുശേഷം മാത്രമേ സൈന്യത്തിനെതിരെ നടപടി എടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചു.