കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്ന് സജി

0
31

കോട്ടയം: പത്മ ജംക്ഷനില്‍ ലോഡ്ജില്‍നിന്നു താഴെ വീണു ഗുരുതരമായി പരുക്കേറ്റ തൃശൂരുകാരനായ സജി ആന്റോ അപകടനിലതരണം ചെയ്തു. ജോലി തേടിയാണു കൊച്ചിയിലെത്തിയതെന്നും അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുരിങ്ങൂരില്‍ ധ്യാനകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നു. അപകടവിവരം ചേട്ടനെ അറിയിച്ചിട്ടുണ്ടെന്നും സജി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണു സജി.

കൊച്ചിയില്‍ പത്മ ജംഗ്ഷനിലെ ബഹുനില കെട്ടിടത്തിനു മുകളില്‍നിന്നാണു സജി വീണത്. ആരും തിരിഞ്ഞുനോക്കാനില്ലാതെ പരുക്കേറ്റു 10 മിനിറ്റിലേറെ പെരുവഴിയില്‍ ജീവനുവേണ്ടി പിടഞ്ഞ സജിയെ ഒടുവില്‍ രഞ്ജിനി രാമാനന്ദ് എന്ന അഭിഭാഷകയാണ് രക്ഷിച്ചത്.