കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് തീര്‍പ്പാക്കി

0
38

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി തീര്‍പ്പാക്കി. രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതി നടപടി.

ബാബുവിന്റെ ബിനാമിയെന്ന് ആരോപണമുയര്‍ന്ന ബാബുറാമാണ് കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ കേസില്‍ തെളിവില്ലന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഹർജി തീര്‍പ്പാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ വിശദീകരണം നല്‍കിയത്.