ഗ്രാമി പുരസ്‌കാരം: അലെസിയ കാര മികച്ച നവാഗത സംഗീതജ്ഞ

0
43

ന്യൂയോര്‍ക്ക്: അറുപതാമത് ഗ്രാമി പുരസ്‌കാരച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര നേടി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടിഷ് ഗായകന്‍ എഡ് ഷീരന്റെ ഡിവൈഡ് എന്ന ഗാനത്തിനു ലഭിച്ചു. ബ്രൂണോ മാഴ്സ്, കെന്‍ഡ്രിക് ലാമര്‍ എന്നിവര്‍ ഇതുവരെ രണ്ടു വീതം പുരസ്‌കാരങ്ങള്‍ നേടി. ഹമ്പിള്‍ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെര്‍ഫോമന്‍സിനും ലോയല്‍റ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ് പുരസ്‌കാരവുമാണ് കെന്‍ഡ്രിക് ലാമര്‍ നേടിയത്. ബ്രൂണോ മാഴ്സിന്റെ ബെസ്റ്റ് ആര്‍ ആന്‍ഡ് ബി പെര്‍ഫോമന്‍സിസ് ബ്രൂണോ മാഴ്സിന്റെ ദാറ്റ്സ് വാട്ട് ഐ ലൈക്ക്, 24കെ മാജിക് ബെസ്റ്റ് ആര്‍ ആന്‍ഡ് ബി ആല്‍ബത്തിനുള്ള പുരസ്‌കാരവും നേടി.
മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലാണ് സംഗീതലോകം ഉറ്റുനോക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. എങ്കിലും, ആല്‍ബം ഓഫ് ദി ഇയര്‍, റെക്കോഡ് ഓഫ് ദി ഇയര്‍, സോങ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ടിസ്റ്റ് എന്നീ നാല് വിഭാഗങ്ങളിലെ പുരസ്‌കാര ജേതാക്കളെയാണ് ലോകം ഉറ്റുനോക്കുന്നത്. ജേയ്സ് (എട്ട് നോമിനേഷനുകള്‍), കെന്‍ഡ്രിക് ലാമര്‍ (ഏഴ് നോമിനേഷനുകള്‍), ബ്രുണോ മാര്‍സ് (ആറ് നോമിനേഷനുകള്‍) എന്നിവരാണ് ഗ്രാമിയില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയ താരങ്ങള്‍.