ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കെ.എം മാണിയെ കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്ന് കെ.മുരളീധരന്‍

0
48

തിരുവനന്തപുരം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കെ.എം മാണിയെ കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ആരു വന്നാലും ഇല്ലെങ്കിലും മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വീരേന്ദ്രകുമാര്‍ ഒഴികെയുള്ള ആര്‍ക്കും മുന്നണിയിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.