ചൈനയിലെ കമ്മ്യൂണിസ്റ്റുകാരെ പോലെ ഇവിടെയുള്ളവര്‍ മാറണമെന്നത് അംഗീകരിക്കാനാവില്ല: കാനം

0
45

തിരുവനന്തപുരം: അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്നും കൊല്ലത്ത് സിപിഐ സമ്മേളനത്തില്‍ പങ്കെടുത്ത് കാനം പറഞ്ഞു.

സി.പി.എം നേതാക്കളുടെ ചൈനാ അനുകൂല പ്രസംഗത്തിനുള്ള മറുപടി കൂടിയാണ് കാനത്തിന്റെ പ്രസംഗം. വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണെന്നും കാനം കൊല്ലത്ത് പറഞ്ഞു.

ആദ്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ചൈനയെ അനുകൂലിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.