ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രതിപക്ഷ നേതാവ് നവല്‍നിയെ മോചിപ്പിച്ചു

0
41

മോസ്‌കോ: റഷ്യയില്‍ ജനപ്രക്ഷോഭങ്ങള്‍ക്കിടെ കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് അലക്‌സിയല്‍ നവല്‍നിയെ മോചിപ്പിച്ചു. ഒരു ദിവസം കസ്റ്റഡിയില്‍ വച്ച ശേഷമാണ് നവല്‍നിയെ പൊലീസ് മോചിപ്പിച്ചത്. മാര്‍ച്ച് 18-ന് നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് നവല്‍നിയെ കസ്റ്റഡിയിലെടുത്തത്.

നവല്‍നിയെ കസ്റ്റഡിയിലെടുത്തതോടെ കൊടും തണുപ്പ് വകവയ്ക്കാതെ ആയിരക്കണക്കിനു ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതേത്തുടര്‍ന്നാണ് നവല്‍നിയെ മോചിപ്പിച്ചത്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്ന് നവല്‍നി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, നവല്‍നിയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും തെരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കാനാകുമെന്നുമാണ് വ്‌ളാഡിമിര്‍ പുടിന്റെ കണക്കുകൂട്ടല്‍.