ഡല്‍ഹിയില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവതി മരിച്ചു

0
40

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവതി മരിച്ചു. ചേര്‍ത്തല സ്വദേശിയും ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന അശോകന്‍ പൊന്നമ്മ ദമ്പതികളുടെ മകള്‍ അശ്വതിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് പ്രശാന്ത് നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മയൂര്‍ വിഹാറില്‍ നിന്നു ഉത്തം നഗറിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു. ഇന്ത്യന്‍ ബാങ്കില്‍ മഹാവീര്‍ എന്‍ക്ലേവ് ബ്രാഞ്ച് ഉദ്യോഗസ്ഥയായിരുന്നു അശ്വതി.