തമന്നയ്ക്ക് നേരെ ചെരുപ്പേറ്

0
53

തെന്നിന്ത്യൻ സുന്ദരി തമന്നയ്ക്ക് നേരെ ചെരുപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ‌‌നടിക്ക് നേരെയാണ് കാണികളില്‍ ഒരാള്‍ ഷൂവെറിഞ്ഞതെങ്കിലും സമീപത്ത് നിന്ന ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് വീണത്.

ബിടെക് ബിരുദധാരിയായ കരീമുല്ലയാണ് ഷൂവെറിഞ്ഞത്. മുഷീറാബാദ് സ്വദേശിയാണിയാള്‍. വിവിധ ചിത്രങ്ങളില്‍ തമന്ന കൈകാര്യം ചെയ്ത വേഷത്തിലുള്ള വെറുപ്പുള്ളതിനാലാണ് താന്‍ ഷൂവെറിഞ്ഞതെന്ന് കരീമുള്ള പറഞ്ഞു. ചെരുപ്പേറ് കൊണ്ട ജീവനക്കാരന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.