നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ആം ആദ്മി എംപിമാർ

0
55

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ആം ആദ്മി എംപിമാർ. ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തിൽ 20 ആപ്പ് എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.

പാർലമെന്‍റിന്‍റെ മുന്നിലുള്ള ഗാന്ധിപ്രതിമയ്ക്കു സമീപമെത്തി, തെരഞ്ഞടുപ്പു കമ്മീഷൻ നടപടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ ശേഷം എംപി മാർ മടങ്ങുകയായിരുന്നു.രാജ്യത്ത് ഇരട്ട നീതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും എംപിമാർ പറഞ്ഞു.