പത്ത് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് തു​ല്യ​മാ​ണ് ഒ​രു പെ​ണ്‍​കു​ട്ടി: ന​രേ​ന്ദ്ര മോ​ദി

0
61

ന്യൂ​ഡ​ല്‍​ഹി: പത്ത് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് തു​ല്യ​മാ​ണ് ഒ​രു പെ​ണ്‍​കു​ട്ടിയെന്നും രാ​ഷ്​​ട്ര​പു​രോ​ഗ​തി​ക്ക് സ്ത്രീ ​ശാ​ക്തീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇൗ ​വ​ര്‍​ഷ​ത്തെ ആ​ദ്യ​ത്തെ ‘മ​ന്‍ കീ ​ബാ​ത്തി’​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ച്‌​ വാ​ചാ​ല​നാ​യ​ത്.

10 ആ​ണ്‍കു​ട്ടി​ക​ളെ ല​ഭി​ക്കു​ക എ​ന്ന​ത് പു​ണ്യ​മാ​ണ്. പ​ക്ഷേ, ആ 10 ​പേ​രും എ​ത്തു​ന്ന​ത് ഒ​രു സ്ത്രീ​യി​ല്‍നി​ന്നാ​ണെ​ന്ന് ഓ​ര്‍ക്ക​ണം. രാ​ഷ്​​ട്ര​പു​രോ​ഗ​തി​ക്ക് സ്ത്രീ ​ശാ​ക്തീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. 10 ആ​ണ്‍കു​ട്ടി​ക​ള്‍ക്ക് സ​മ​മാ​ണ് ഒ​രു പെ​ണ്‍കു​ട്ടി. 10 ആ​ണ്‍കു​ട്ടി​ക​ളി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന പു​ണ്യം ഒ​രു പെ​ണ്‍​കു​ട്ടി​യി​ല്‍​നി​ന്ന്​ ന​മു​ക്ക് ല​ഭി​ക്കും മോ​ദി പറഞ്ഞു.

സ്​​ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ക എ​ന്ന​ത്​ രാ​ജ്യ​ത്തി​ന്‍റെ സം​സ്​​കാ​ര​ത്തി​​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് അദ്ദേഹം ചൂ​ണ്ടി​ക്കാ​ട്ടി. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത്​ മ​ട​ങ്ങ​വേ 2003 ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ബ​ഹി​രാ​കാ​ശ വാ​ഹ​ന​മാ​യ കൊ​ളം​ബി​യ സ്പേ​സ് ഷ​ട്ടി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ന്‍ വം​ശ​ജ ക​ല്‍​പ​ന ചൗ​ള​യെ പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്​​മ​രി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ള്‍ സ​ര്‍​​വ മേ​ഖ​ല​ക​ളി​ലും പു​രോ​ഗ​മി​ക്കു​ക​യാണ്. മൂ​ന്ന്​ വ​നി​ത പൈ​ല​റ്റു​മാ​ര്‍ ചേ​ര്‍​ന്ന് രാ​ജ്യ​ത്തി​​ന്‍റെ ച​രി​ത്ര​ത്തി​ല്‍​ ആ​ദ്യ​മാ​യി സൂ​പ്പ​ര്‍ സോ​ണി​ക്​ യു​ദ്ധ​വി​മാ​നം പ​റ​ത്താ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഭാ​വ​ന കാ​ന്ത്, മോ​ഹ​ന സി​ങ്, അ​വാ​നി ച​തു​ര്‍​വേ​ദി എ​ന്നി​വ​ര്‍ സു​ഖോ​യ്​-30 പ​റ​ത്താ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ്. വ​നി​ത​ക​ള്‍ക്ക് അ​സാ​ധ്യ​മാ​യ​ത് ഒ​ന്നു​മി​ല്ല എ​ന്ന​തി​​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്​” -മോ​ദി പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക്​ ദി​ന പ​രേ​ഡി​ല്‍ മോ​ട്ടോര്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ ബി.​എ​സ്.​എ​ഫ്​ വ​നി​ത വി​ഭാ​ഗ​മാ​യ ‘സീ​മ ഭ​വാ​നി’​യെ​യും മോ​ദി അ​നു​മോ​ദി​ച്ചു. പദ്മ ശ്രീ ബഹുമതി നേടിയ കേരളത്തിലെ ലക്ഷ്മിക്കുട്ടിയെ ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രി സംസാരിച്ചു.

രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്​​ത​രീ​തി​യി​ല്‍ ശ്ര​ദ്ധേ​യ സേ​വ​ന​ങ്ങ​ള​ര്‍​പ്പി​ക്കു​ന്ന സ്​​ത്രീ​ക​ളെ അ​ദ്ദേ​ഹം പ​രാ​മ​ര്‍​ശി​ച്ചു.