പശ്ചിമ ബംഗാളില്‍ ബസ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേരെ കാണാതായി

0
60

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ദളാത്താബാദില്‍ ജലാങ്കി നദിയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.
നിരവധി പേരെ കാണാതായി.
അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു. നിരവധി ആളുകളെ കാണാതായിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യത ഉണ്ട്.

പരിസരവാസികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാലുപേരെ കരയ്‌ക്കെത്തിച്ചു. അപകടം നടക്കുന്ന സമയം ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി രക്ഷപ്പെട്ടവര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ബസില്‍ ഏകദേശം 50 യാത്രക്കാരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കുറെയാളുകള്‍ നീന്തി കരയില്‍ എത്തി.

ദോംകല്ലില്‍ നിന്നും മുര്‍ഷിദാബാദിലേക്ക് പോകുകയായിരുന്ന ബസ് രാവിലെ 8.30 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.