പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേജ് തകര്‍ന്നു വീണു; നിരവധിപേര്‍ക്ക് പരിക്കേറ്റു

0
37

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേജ് തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം. ഇതുവരെ എട്ടു തൊഴിലാളികളെ പുറത്തെടുത്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ ഉണ്ടാകുമെന്നാണ് സംശയം.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയോടെ ആണ് അന്‍പതോളം വരുന്ന തൊഴിലാളികള്‍ സ്‌റ്റേജ് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തിയാക്കിയശേഷം തിരികെപ്പോയത്. അനുബന്ധ ജോലികള്‍ക്കായുള്ള തൊഴിലാളികള്‍ മാത്രമേ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.