ഫരീദ്‌കോട്ടില്‍ വിദ്യാര്‍ഥി സംഘര്‍ഷം: ഡിഎസ്പി സ്വയം വെടിവച്ചു മരിച്ചു

0
50

ഫരീദ്‌കോട്ട്: പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു. ഡിവൈഎസ്പി ബല്‍ജീന്ദര്‍ സിങ് സന്തുവാണു മരിച്ചത്. ബല്‍ജീന്ദര്‍ സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, ആത്മഹത്യയാണോ അപകടമരണമാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജില്‍ ധര്‍ണയ്ക്കിടെയാണു സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഇടയിലേക്കു ബല്‍വീന്ദര്‍ കടന്നുവന്നു. ഡിഎസ്പിയുടെ ‘ധാര്‍മികത’യെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു. ഉടനെ, ബല്‍വീന്ദര്‍ തോക്കെടുത്തു തലയില്‍ നിറയൊഴിക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്.