മോഹന്‍ലാലിനും പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു

0
45

കോഴിക്കോട്: സിനിമാ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനയക്ക് മോഹന്‍ലാലിനും,കായിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ക്യാംപസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ പി.സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സര്‍വ്വകലാശാല വിസി കെ.മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

തനിക്ക് ലഭിച്ച ഡി ലിറ്റ് ഇക്കാലംവരെ ഒപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മോഹന്‍ലാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭാര്യ സുചിത്രയ്ക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹന്‍ലാല്‍ ചടങ്ങിന് എത്തിയത്. തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കറ്റ് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ തരുന്ന ആദരവാണെന്ന് പി.ടി.ഉഷ പറഞ്ഞു.