യമഹ ഡീലര്‍ഷിപ്പില്‍നിന്ന് എറോക്സ് 155 മാക്സി സ്കൂട്ടറിന്റെ സ്പൈ ചിത്രങ്ങള്‍ പുറത്ത്

0
119

ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ജാപ്പനീസ് വിപണിയില്‍ സുപരിചിതനായ മാക്സി സ്കൂട്ടറുകളെ യമഹ ഇന്ത്യയിലെത്തിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എക്സ്പോ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ യമഹ ഡീലര്‍ഷിപ്പില്‍നിന്ന് എറോക്സ് 155 മാക്സി സ്കൂട്ടറിന്റെ സ്പൈ ചിത്രങ്ങള്‍ പുറത്തുവന്നു.

ഇന്ത്യന്‍ നിരത്തില്‍ കണ്ടു പരിചയിച്ച പതിവ് സ്കൂട്ടറുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് യമഹയുടെ മാക്സി സ്കൂട്ടറുകള്‍. സ്പോര്‍ട്ടീ രൂപത്തിന് പ്രാധാന്യം നല്‍കിയാണ് എറോക്സിന്റെ ഡിസൈന്‍. കാലിനോട് ചേര്‍ന്ന മുന്‍ഭാഗത്താണ് മാറ്റങ്ങളത്രയും. ഹെഡ്ലൈറ്റ് ഉള്‍പ്പെട്ട ഫ്രണ്ട് കണ്‍സോളിന് ഹോണ്ടയുടെ ഡിയോയുമായി ചെറിയ സാമ്യമുണ്ട്. 5.8 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്ററാണ് മുഖ്യ ആകര്‍ഷണം.

പ്രത്യേകതകള്‍

എല്‍ ഇ ഡി ഹെഡ്ലാമ്ബും ടെയില്‍ ലാമ്ബും വെളിച്ചം നല്‍കും.
മൊബൈല്‍ ചാര്‍ജിങ്
സുരക്ഷ നല്‍കാന്‍ ആന്റി ലോക്ക് ബ്രേക്കിങ്
സീറ്റിനടയില്‍ 25 ലിറ്റര്‍ സ്റ്റോറേജ് സ്പേസ്
ഉയര്‍ന്നുനില്‍ക്കുന്ന ഫൂട്ട്ബോര്‍ഡിന് താഴെയാണ് ഫ്യുവല്‍ ടാങ്ക്.
155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍.
15 പിഎസ് പവറും 13.8 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.
1990 എംഎം നീളവും 700 എംഎം വീതിയും 1125 എംഎം ഉയരവും 1350 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്.
116 കിലോഗ്രമാണ് ആകെ ഭാരം.

മുന്നില്‍ ടെലസ്കോപ്പിക് ഫോര്‍ക്ക്സ് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുക.

എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഈ മോഡല്‍ വിപണിയിലെത്തിക്കുമോയെന്ന കാര്യമൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.