യുഎസില്‍ കാര്‍ വാഷിങ് കേന്ദ്രത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് മരണം

0
59

വാഷിങ്ടന്‍: യുഎസ് പെന്‍സില്‍വാനിയയിലെ കാര്‍വാഷിങ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. പീറ്റ്‌സ്ബര്‍ഗില്‍ നിന്നും 80 കിലോമീറ്റര്‍ മാറി മെല്‍ക്രോഫ്റ്റ്‌ നഗരത്തിലാണ് സംഭവം.

കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. എആര്‍15 സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.