യുഡിഎഫ് വിട്ടവരില്‍ വീരേന്ദ്രകുമാര്‍ ഒഴികെ ബാക്കിയെല്ലാവരും തിരികെവരണമെന്ന് കെ.മുരളീധരന്‍

0
54

കോഴിക്കോട്: യുഡിഎഫ് വിട്ടവരില്‍ എം.പി. വീരേന്ദ്രകുമാര്‍ ഒഴികെ ബാക്കിയെല്ലാവരും തിരികെവരണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. കെ.എം. മാണിക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിയെത്താമെന്നും അദ്ദേഹം പറഞ്ഞു. വീരേന്ദ്രകുമാറിനു പിണറായിയെ കാണുമ്പോള്‍ പണ്ടു ജയിലില്‍കിടന്ന കാര്യമാണ് ഓര്‍മ വരുന്നത്. കോണ്‍ഗ്രസടക്കമുള്ളവര്‍ വീരേന്ദ്രകുമാറിനോട് ഒരുതെറ്റും ചെയ്തിട്ടില്ല. എന്തുകാരണം കൊണ്ടാണു മുന്നണി വിട്ടതെന്ന് അദ്ദേഹം പറയട്ടെ. എന്നാല്‍ ആരും വന്നില്ലെങ്കിലും മുന്നണിക്കു മുന്നോട്ടുപോയേ പറ്റൂ.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനായി തങ്ങള്‍ ഒരുക്കം തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു. എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെടുക്കുന്നതു ധാര്‍മികതയ്ക്കു നിരക്കുന്നതല്ല. വിവാദ ഫോണ്‍ സംസാരം തന്റേതല്ലെന്ന് അദ്ദേഹം പറയാത്ത സാഹചര്യത്തില്‍ ശശീന്ദ്രന്‍ തിരികെയെത്തിയാല്‍ എല്‍ഡിഎഫിന് ഇനി ധാര്‍മികതയെക്കുറിച്ചു പറയാന്‍ അവകാശമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.