രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് മോദി

0
35


ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്‍പ് പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചതോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയും ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കും. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ഇത്തവണ തന്നെ പാസാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ബജറ്റ് അവതരണം. ഇതിനു മുന്നോടിയായി ഞായറാഴ്ച വിവിധ പാര്‍ട്ടി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു പിന്തുണ ആവശ്യപ്പെട്ടായിരുന്നു ചര്‍ച്ച.