സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേശീയകേന്ദ്രം സ്​​ഥാ​പി​ക്കു​ന്നു

0
43

ന്യൂ​ഡ​ല്‍​ഹി: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളു​ടെ ദേ​ശീ​യ​ത​ല ഏ​കോ​പ​ന​ത്തി​​ന്​ പു​തി​യ കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ന്നു. ‘ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ ഏ​കോ​പ​ന കേ​ന്ദ്രം’ എ​ന്നു പേ​രി​ട്ട ഇ​തി​​ന്‍റെ ആ​സ്​​ഥാ​നം ഡ​ല്‍​ഹി​യി​ലാ​കും.

വ​ര്‍​ഗീ​യ, അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്ക​ല്‍, സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ്​ തു​ട​ങ്ങി ഒാ​ണ്‍​ലൈ​നി​ലൂ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല ഏ​കോ​പ​ന കേ​ന്ദ്ര​ത്തി​ന്​ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും സൈ​ബ​ര്‍ ലോ​ക​വും നി​ര​ന്ത​രം നി​രീ​ക്ഷി​ച്ച്‌​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ്​ ​കേ​ന്ദ്ര​ത്തി​​ന്‍റെ ദൗ​ത്യം. സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ഏ​കോ​പ​ന​മു​ണ്ടാ​കും.

രാ​ജ്യ​ത്തി​​ന്‍റെ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തോ ബാ​ല ലൈം​ഗി​ക​ത ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ ആ​യ വെ​ബ്​​സൈ​റ്റു​ക​ള്‍ ​ബ്ലോ​ക്ക്​ ചെ​യ്യും. വ​ര്‍​ഗീ​യ, സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​ത്തി​ന്​ വ​ഴി​മ​രു​ന്നാ​കു​ന്ന​വ​ക്കും താ​ഴി​ടും.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക്​ പി​ന്നി​ലു​ള്ള സം​ഘ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍​ക്ക്​ കൈ​മാ​റും. ഇ​വ​യു​മാ​യി ഏ​കോ​പ​ന​ത്തി​ന്​ സം​സ്​​ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ സൈ​ബ​ര്‍ ഹെ​ഡ്​​ക്വാ​ര്‍​ട്ട​റു​ക​ള്‍ സ്​​ഥാ​പി​ക്കാ​നും താ​ഴെ​ത്ത​ട്ടി​ല്‍ ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ സെ​ല്ലു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കാ​നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

പു​തി​യ​കാ​ല ​വെ​ല്ലു​വി​ളി​യാ​യ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍​ക്ക്​ സൈ​ബ​ര്‍, വി​വ​ര സു​ര​ക്ഷ വി​ഭാ​ഗ​ത്തി​നു​ രൂ​പം ന​ല്‍​കി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.