സൗബിൻറെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകൻ…?

0
52

പറവയ്ക്ക് ശേഷം തന്റെ അടുത്ത സംവിധാന സംരംഭം മമ്മൂട്ടിക്കൊപ്പമെന്ന് സൂചന നൽകി സൗബിൻ സാഹിർ. ദുൽഖർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പറവയ്ക് ശേഷം സൗബിന്റെ അടുത്ത ചിത്രമേതെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും സൗബിൻ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.എന്നാൽ ഇന്നലെ സൗബിൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ ‘അടുത്തത്’ (നെക്സ്റ്റ്) എന്ന തലക്കെട്ടോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. പ്രാവ് പറത്തല്‍ മത്സരത്തിലെ വിജയം സ്വപ്നം കണ്ട് കഴിയുന്ന രണ്ട് കുട്ടികളുടെ കഥയായിരുന്നു പറവ പറഞ്ഞത്.ചിത്രം ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു.