അറുപതാമത് ഗ്രാമി സംഗീത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

0
56

അറുപതാമത് ഗ്രാമി സംഗീത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.  മികച്ച ഗാനത്തിനും ആല്‍ബത്തിനുമുള്ള ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡ് ബ്രൂണോ മാഴ്‌സ് സ്വന്തമാക്കി. ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോര്‍ഡിംഗ് (24കെ മാജിക്), മികച്ച ഗാനം (ദാറ്റ്‌സ് വാട്ട് ഐ ലൈക്) അടക്കം ആറ് പുരസ്‌കാരങ്ങളാണ് ഇതിനകം ബ്രൂണോ സ്വന്തമാക്കിയത്.

ഗ്രാമി പുരസ്‌കാരവേദിയില്‍ തിളങ്ങിയത് ബ്രൂണോ മാഴ്‌സും കെന്‍ട്രിക്ക് ലാമറും ആയിരുന്നു. പത്ത് പുരസ്‌കാരങ്ങളാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ന്യുയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് ദി റെക്കോര്‍ഡിംഗ് അക്കാദമി നല്‍കുന്ന അറുപതാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രധാന പുരസ്‌കാരങ്ങളില്‍ മികച്ച നവാഗത പ്രതിഭയ്ക്കുള്ളത് അലെസിയ കാര സ്വന്തമാക്കി.

മികച്ച സോളോ പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരം ബ്രിട്ടിഷ് ഗായകൻ എഡ് ഷീരന്റെ ഡിവൈഡ് എന്ന ആൽബത്തിലെ ‘ഷേപ് ഓഫ് യൂ’ ഗാനത്തിന് ലഭിച്ചു. ബ്രൂണോ മാഴ്സ്, കെൻഡ്രിക് ലാമർ എന്നിവർ ഇതുവരെ രണ്ടു വീതം പുരസ്കാരങ്ങൾ നേടി. ഹമ്പിൾ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെർഫോമൻസിനും, ലോയൽറ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ്/സങ് പുരസ്കാരവുമാണ് കെൻഡ്രിക് ലാമർ നേടിയത്. ബെസ്റ്റ് ആർ ആൻഡ് ബി പെർഫോമൻസിന് ബ്രൂണോ മാഴ്സിന്റെ ,ദാറ്റ്സ് വാട്ട് ഐ ലൈക്ക്, പുരസ്കാരം നേടിയപ്പോൾ ’24 കെ മാജിക്’ ബെസ്റ്റ് ആർ ആൻഡ് ബി, ആൽബത്തിനുള്ള പുരസ്കാരം നേടി.

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയത് അഞ്ച് കറുത്ത വര്‍ഗക്കാരായ നടിമാരാണ്. ബിയോണ്‍സ് (63 നോമിനേഷന്‍സ്), ആരെത ഫ്രാങ്ക്‌ലിന്‍ (44), മരിയ ഗ്രേ (34), റിഹാന്ന (33), മേരി ജെ ബ്ലിഗെ (31) എന്നിങ്ങനെ. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാര പ്രഖ്യാപനം.

ഗ്രാമി വേദിയിലെ ഏറ്റവും പ്രശസ്തനായ അവതാരകന്‍ ജെയിംസ് കോര്‍ഡന്‍ തിരിച്ചെത്തുന്നുവെന്നതാണ് ഇത്തവണത്തെ ഗ്രാമിയുടെ മറ്റൊരു പ്രത്യേകത.

That’s what I like – ബ്രൂണോ മാഴ്സ് – വീഡിയോ

24 കെ മാജിക് – ബ്രൂണോ മാഴ്സ് – വീഡിയോ