‘ആമി’യ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

0
69

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ നീക്കം ചെയ്യുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രനാണ് ഹര്‍ജിക്കാരന്‍. മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ചലച്ചിത്ര സംവിധായകന് സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കാനോ മറച്ചു വയ്ക്കാനോ അവകാശമില്ല. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.