കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്;ബിജെപിയെ പരാജയപ്പെടുത്താൻ മുഖ്യ പാര്‍ട്ടികളെല്ലാം ഒന്നിക്കണം ജിഗ്നേഷ് മേവാനി

0
52
Gujarat Rashtriya Dalit Adhikar Manch leader Jignesh Mevani addressing a press conference in New Delhi on wednesday. Express photo by Renuka Puri

ബംഗ്ളൂരു: കര്‍ണാടകയില്‍ ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപെടുത്താന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സംഘടിപ്പിച്ച്‌ അതില്‍ പങ്കെടുക്കുമെന്ന് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഏപ്രില്‍ മാസം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മേവാനി പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കര്‍ണാടകയിലെ മുഖ്യ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് സംഖ്യമുണ്ടാക്കുമെന്നും മേവാനി പറഞ്ഞു. പ്രധാന പാര്‍ട്ടികളെല്ലാം ഒരുമിച്ച്‌ ചേരുകയും അതിന് ജനപിന്തുണ ലഭിക്കുകയും ചെയ്താല്‍ വളരെ എളുപ്പത്തില്‍ ബിജെപിയെ പരാജപ്പെടുത്താന്‍ സാധിക്കും എന്നും മേവാനി പറഞ്ഞു.കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ 55 ആം ജന്മദിനത്തില്‍ സംസാരിക്കവെയാണ് മേവാനി കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്.