കെ.എം.മാണിക്ക് ഇന്ന് 86-ാം ജന്മദിനം

0
48

തിരുവനന്തപുരം: കെ.എം മാണിക്ക് ഇന്ന് 86-ാം ജന്മദിനം. കാര്യമായ ആഘോഷമൊന്നുമില്ലാതെയാൈണ് പിറന്നാള്‍ കടന്നുപോകുന്നത്. രാവിലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിലൊതുങ്ങും പിറന്നാളാഘോഷം. നിയമസഭയായതിനാല്‍ ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടാകും. പാര്‍ട്ടിയും കാര്യമായ ആഘോഷമൊന്നും സംഘടിപ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കെ.എം മാണിയുടെ ജന്മദിനം പാര്‍ട്ടി കാരുണ്യദിനമായി ആഘോഷിച്ചിരുന്നു. സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ ഭക്ഷണം, വസ്ത്രം എന്നിവ വിതരണം ചെയ്തിരുന്നു.
1933 ജനമുവരി 30ന് മരങ്ങാട്ടുപിള്ളിയിലെ കര്‍ഷക കുടുംബത്തിലാണ് കരങ്ങോഴക്കല്‍ മാണി മാണി എന്ന കെ.എം മാണിയുടെ ജനനം. അഭിഭാഷകനായി ഔദ്യോഗിക ജീവിത്തിന് തുടക്കമിട്ട അദ്ദേഹം1959ല്‍ കെപിസിസി അംഗമായി. 1964ല്‍ കേരള കോണ്‍ഗ്രസിനൊപ്പമായി. പിന്നീട് സ്വന്തം പേരിലായി പാര്‍ട്ടി. ബാര്‍ കോഴ ആരോപണത്തില്‍പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മാണി അധികം താമസിയാതെ വലതുമുന്നണി വിട്ടിറങ്ങി. ഇപ്പോള്‍ സ്വതന്ത്രനിലപാടിലാണ്.
ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച, ഒരേ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രതിനിധാനം ചെയ്ത, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന തുടങ്ങി പല പ്രത്യേകതകളും അദ്ദേഹം പേരിനൊപ്പം കൂട്ടി. മുന്നണികളില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും പാര്‍ട്ടിയുടെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അദ്ദേഹത്തെ ഏറെ ആവേശഭരിതനാക്കുന്നുണ്ട്.