ഖലീബലി പാട്ടില്‍ നിറഞ്ഞാടി രണ്‍വീര്‍ ; പത്മാവത് ഗാനം പുറത്ത്

0
84

 

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം പത്മാവത് തീയേറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങിന്റെ പകര്‍ന്നാട്ടം തുറന്നു കാട്ടുന്ന ഗാനം പുറത്തിറങ്ങി.

ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഈ ഗാനം. രജപുത്രരാജകുമാരിയായി ദീപിക പദുകോണ്‍ മാറുമ്പോഴും ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത് രണ്‍വീര്‍ സിങ്ങിന്റെ കഥാപാത്രമാണ്.

പത്മാവതിന്റെ സംവിധായകന്‍ ലീലാ ബന്‍സാലിയാണ് എ.എം തുരാസിന്റെ വരികള്‍ക്ക് സംഗീതം ചെയ്തത്. ക്രൗര്യവും തീഷ്ണതയും നിറയുന്ന ഖലീബലി ഗാനത്തില്‍ ഊര്‍ജ്ജ്വസ്വലമായ പ്രകടനം കാഴ്ചവയ്ക്കുകയാണ് രണ്‍വീര്‍.