ചെങ്ങന്നൂരില്‍ മഞ്ജുവിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി സിപിഎം ജില്ലാ നേതൃത്വം

0
50

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി സി.പി.എം ജില്ലാ നേതൃത്വം. ചെങ്ങന്നൂരില്‍ സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണനയെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി.

എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നടന്ന ചര്‍ച്ചകളിലാണ് നടി മഞ്ജുവാര്യരുടെ പേരും ഉയര്‍ന്നുവന്നത്. ഇതിനോടാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥിയുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

ചെങ്ങന്നൂരില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മഞ്ജു വാര്യരെയും പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്ത. യുവനിരയില്‍ നിന്ന് ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു നേതൃത്വത്തിന്റെ താല്‍പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.